Sunday, July 8, 2012

കമ്മ്യൂണിസം..!

കമ്മ്യൂണിസം എന്നാൽ
അമ്പത്തൊന്ന് വെട്ടുകൾ
ശരീരത്തിലേറ്റു വാങ്ങുന്ന
ഗതികെട്ട മനുഷ്യന്റെ
പിടയുന്ന രോദനങ്ങളിൽ
ആഹ്ലാദ നൃത്തം ചവിട്ടുന്ന
മാനസിക വൈകൃതത്തിന്റെ
തത്വശാസ്ത്രമല്ല,
നോവുകളിൽ പിടിയുന്ന
സഹികെട്ട ആത്മാവിൽ
സ്നേഹത്തിൻ ദിവ്യൌഷധമേകി
വരണ്ടുണങ്ങിയ പ്രതീക്ഷകൾക്ക്
ജലം നൽകി കിളിർപ്പിക്കുന്ന
പുതിയ സ്വപ്നങ്ങളുടെ തിളക്കം
മിഴികളിൽ നിറച്ചു നൽകുന്ന
അത്യന്തം സുന്ദരവും
ഉപമകൾക്ക് അതീതവുമായ
സാഹോദര്യമാവുന്നു..
അത്...
ജാതിയുടെ മതത്തിന്റെ
വേഷഭാഷാ വർണ്ണ വ്യതിയാനങ്ങൾ
തള്ളിമാറ്റി മനുഷ്യനെ
മനുഷ്യനായ് മാറ്റുന്ന
സർവ്വ സമ സമത്വമാകുന്നു...!
തത്വങ്ങളെ മറക്കുന്ന
തത്വശാസ്ത്രങ്ങൾ കുടികൊള്ളുന്നത്
ചീഞ്ഞു നാറുന്ന ചവറ്റു കൊട്ടകളിൽ
മൂല്യം മറക്കുന്ന മൂല്യ ചിന്തകർ
മറന്ന പടവുകൾ നടന്നു കയറട്ടെ..!

9 comments:

  1. "തത്വങ്ങളെ മറക്കുന്ന
    തത്വശാസ്ത്രങ്ങൾ കുടികൊള്ളുന്നത്
    ചീഞ്ഞു നാറുന്ന ചവറ്റു കൊട്ടകളിൽ
    മൂല്യം മറക്കുന്ന മൂല്യ ചിന്തകർ
    മറന്ന പടവുകൾ നടന്നു കയറട്ടെ..!"
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. കാലിക പ്രസ്കതമായി അവതരണം

    ആശംസകൾ

    ReplyDelete
  3. തത്വങ്ങളെ മറക്കുന്ന
    തത്വശാസ്ത്രങ്ങൾ കുടികൊള്ളുന്നത്
    ചീഞ്ഞു നാറുന്ന ചവറ്റു കൊട്ടകളിൽ
    മൂല്യം മറക്കുന്ന മൂല്യ ചിന്തകർ
    മറന്ന പടവുകൾ നടന്നു കയറട്ടെ..!
    ..

    ..

    ഇത് തന്നെയാണ് ഇന്നത്തെ കമ്മൂണിസം..

    ആശംസകള്‍.

    ReplyDelete
  4. ഇപ്പോൾ തന്നെ മുകളിൽ രണ്ടുപേർ എടുത്തെഴുതിയ വരികളിൽ തന്നെയാൺ എന്റെ കണ്ണുകളും ഉടക്കിയത്...
    പറയുന്ന ആശയങ്ങൾ മുറുകെ പിടിക്കാൻ കഴിയാതെ വേരട്ടുപോകുന്ന കാഴ്ച്ചയാൺ ഇന്ന് കമ്മുണിസത്തിൽ നമ്മുടെ നാട്ടിൽ കാണുന്നത്..
    തീർച്ചായായും പഴയ ആ ഒരു രീതിയിലേക് ആ ഒരു ആശയബോധത്തിലേക്ക് കമ്മ്യൂണിസം നടന്നു കയറണം...

    ആശംസകൾ... വളരെ നന്നായിരിക്കുന്നു...

    ReplyDelete
  5. വായിച്ചു,പ്രതീക്ഷകള്‍ പൂവണിയട്ടെ

    ReplyDelete
  6. ബ്ലോഗ്‌ എഴുതുന്നു എന്ന
    ധിക്കാരത്തിന്, ബ്ലോഗര്‍
    എന്നെന്നെ പുച്ഛിച്ചുതാണ്,
    ഈ ലോകം.................

    http://velliricapattanam.blogspot.in/

    ReplyDelete
  7. ഉള്ളം നോവുമ്പോഴാണ്മികച്ച കവിതകള്‍ വരുന്നത്.. നന്നായി ഇഷ്ടമായി

    ReplyDelete
  8. നല്ല വരികള്‍....സമകാലീന ചിന്തകള്‍....ആശംസകള്‍...

    ReplyDelete
  9. അപാര ഒഴുക്ക്,,,,മലവെള്ളപ്പാച്ചില്‍ പോലെ...ഭാവം രൌദ്രമാണ്....

    ReplyDelete