Saturday, October 20, 2012

ഇറോം ശാർമ്മിള...



ഇറോം ...
ഒരു നോവാണ് നീ ...
സ്വതന്ത്ര ഭാരത ഭൂവില്‍
സ്വാതന്ത്ര്യത്തിനായ് -
ത്യാഗം സഹിക്കുന്നവളേ..!

ചിരിച്ചും കളിച്ചും
കലഹിച്ചും സ്നേഹിച്ചും
ജീവിക്കാതെ നീ
സഹോദരര്‍ക്കായി
ജീവിതം നീട്ടുന്നു...!

കത്തുന്നുണ്ട്, നിന്റെ
മിഴികളില്‍ നേരിയൊരഗ്നി
എങ്കിലും പടര്‍ന്നില്ലിതുവരെ-
യതൊരഗ്നി ഗോളമായ്.. !

എഴുത്താണികള്‍
നിനക്ക് ഭ്രഷ്ട് കല്‍പിക്കുമ്പോള്‍
തളരുന്നില്ല നീ ഒഴിയുന്നില്ല
സത്യം നിന്നിലാണെന്ന
പ്രഖ്യാപനം..!

പഠിക്കേണ്ടതുണ്ട് നിന്നില്‍,
സ്വാര്‍ത്ഥ ചിന്തകളില്‍
മൌനം പൂണ്ട മര്‍ത്യരിലേക്ക്
ചോദ്യങ്ങളെറിയുന്നുമുണ്ട് നീ..!

കൂടെയുണ്ടെന്നുറക്കെ ഞാന്‍
വാക്ക് ശരങ്ങളെറിയുമ്പോഴും
കൂടെ നില്‍ക്കുകില്ല നിന്നരികിലെ-
ന്നറിഞ്ഞു ചിരിക്കുന്നു നീ...!

മൊഴിയുവാനൊരു വാ മതി
എഴുത്തിനായെന്റെ പേനയും
നിന്നരികില്‍ വന്നു കൈകോര്‍ത്തു
നില്‍ക്കുവാന്‍ വേണം
ധൈര്യവും ധര്‍മ്മ ബോധവും

11 comments:

  1. ചിലര്‍ മറവിയിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ അത്യാവശ്യമാണ്,ഇറോം നല്ലൊരു ചിന്ത നല്ലൊരു എഴുത്ത് ഇഷ്ട്ടായി റൈനി.

    ReplyDelete
  2. ഇറോം മറക്കപ്പെട്ടു
    അണ്ണാ കൊണ്ടാടപ്പെട്ടു

    കാരണം....???

    ReplyDelete
    Replies
    1. കാരണം സ്പഷ്ടമല്ലേ ...

      ഇറോം സത്യത്തിന്റെ പാതയിലാണ്, ഒറ്റയാള്‍ പോരാട്ടവും.. സത്യം ആദ്യമാദ്യം മറഞ്ഞിരിക്കും, എന്നാല്‍ അതൊരു നാള്‍ മറ നീക്കി പുറത്തെത്തുമ്പോള്‍ അതിനു മൂല്യം കൂടും. ജനങ്ങള്‍ക്കാണേല്‍ സത്യത്തോടും നീതിയോടും ഉള്ള സ്നേഹം കുറഞ്ഞു വരുന്നതും കാരണമാവാം. ബഹളമായ വാര്‍ത്തകള്‍ വായിക്കാന്‍ താല്പര്യപ്പെടുന്നവന് ഇറോം എന്ന മൌന ശബ്ദത്തെ ഇഷ്ടപ്പെടാനാവുന്നില്ലെന്നു തോന്നുന്നു. പത്ര മുതലാളിമാര്‍ക്ക് ഇറോം ശാര്മിലയുടെ സമരം ധന സമാഹരണ മാര്‍ഗവും ആകുന്നില്ല .

      Delete
  3. മനപൂര്‍വം മറക്കുന്ന ഒരു പേരാണ് ഇറോം ഷര്‍മിള........

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    ReplyDelete
  4. മൊഴിയുവാനൊരു വാ മതി
    എഴുത്തിനായെന്റെ പേനയും
    നിന്നരികില്‍ വന്നു കൈകോര്‍ത്തു
    നില്‍ക്കുവാന്‍ വേണം
    ധൈര്യവും ധര്‍മ്മ ബോധവും"

    ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്‌... നന്ദി

    ReplyDelete
  5. നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete

  6. നല്ല സമര്‍പ്പണം ... ഇങ്ങനെ ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്...
    ആവേശം കൊള്ളിക്കുന്ന വരികള്‍...അഭിനന്ദനങ്ങള്‍...

    ReplyDelete
  7. എഴുത്താണികള്‍
    നിനക്ക് ഭ്രഷ്ട് കല്‍പിക്കുമ്പോള്‍
    തളരുന്നില്ല നീ ഒഴിയുന്നില്ല
    സത്യം നിന്നിലാണെന്ന
    പ്രഖ്യാപനം..!

    സത്യം..

    ReplyDelete
  8. ഇറോം...

    മികച്ച ഒരു കവിത വായിച്ചു

    ReplyDelete
  9. ചിരിച്ചും കളിച്ചും
    കലഹിച്ചും സ്നേഹിച്ചും
    ജീവിക്കാതെ നീ
    സഹോദരര്‍ക്കായി
    ജീവിതം നീട്ടുന്നു...!

    ഈ ഒരു സത്യം അറിയുന്നതാണെങ്കിലും,നമ്മിലൊക്കെ ഇതൊരു നോവായി ജ്വാലയായി വരുന്നുണ്ടെങ്കിലും,

    'കത്തുന്നുണ്ട്, നിന്റെ
    മിഴികളില്‍ നേരിയൊരഗ്നി
    എങ്കിലും പടര്‍ന്നില്ലിതുവരെ-
    യതൊരഗ്നി ഗോളമായ്.. !'

    അതൊന്നുമൊരഗ്നിഗല്ലമായി പടരുന്നില്ല,മാറുന്നില്ല എന്നത് സങ്കടകരം തന്നെ.!

    അങ്ങനെ കവിതയുടവസാനം ആ സത്യവും റെനി പറയുന്നു,

    'കൂടെയുണ്ടെന്നുറക്കെ ഞാന്‍
    വാക്ക് ശരങ്ങളെറിയുമ്പോഴും
    കൂടെ നില്‍ക്കുകില്ല നിന്നരികിലെ-
    ന്നറിഞ്ഞു ചിരിക്കുന്നു നീ...!'
    അതാണ് പരമാർത്ഥം,ക്ക്ചയായത്.
    ആശംസകൾ.

    ReplyDelete